Sunday, November 27, 2011

വേഷങ്ങൾ

ഒരു  റ്റി .വി  പ്രോഗ്രാം കണ്ടപ്പോഴാണ്  ഇങ്ങനെയൊരു വിഷയത്തെ കുറിച്ച് എഴുതി കൂടെയെന്ന് ചിന്തിച്ചത്.  പിന്നെയൊന്നും ചിന്തിച്ചില്ല . പേനയും , പേപ്പറും  എടുത്തു അതില്‍ ഒറ്റയെഴുത്തായിരുന്നു .എഴുതി തീർന്നപ്പോഴാണ് സമാധാനമായത്.
വേഷങ്ങൾ   പലതരമുണ്ട് . ലുങ്കിയും , ഉടുപ്പും ,പാന്റും  , ടീ ഷർട്ടും , പാവാടയും , ഉടുപ്പും , ഹാഫ് സാരിയും , ചുരിദാറും , ലാച്ചയും , സാരിയും, ബർമുഡയും....അങ്ങനെ പോകുന്നു നമ്മുടെ  വേഷവിധാനങ്ങൾ.
          പണ്ടൊക്കെ കയലിയും , ജാക്കറ്റും (കെട്ടുള്ളത്), നീളമുള്ള  തോർത്തുമൊക്കെയായിരുന്നു. കാലം കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ സ്ത്രികൾ ലുങ്കിയും ,   ബ്ലൌസും (ചില പഴയകാല ചലച്ചിത്രങ്ങളിൽ കാണാം ) പുരുഷന്മാർ  കയലിയും  ഉപയോഗിച്ച്  തുടങ്ങി .  എന്റെ കുട്ടികാലത്ത് പാവാടയും ,ഉടുപ്പും ആയിരുന്നു പെൻകുട്ടികൾക്കു . അപൂർവ്വമായി  മാത്രം  ചില പെൺകുട്ടികൾ  ഫ്രോക്ക്   ധരിക്കുമായിരുന്നു . ആൺകുട്ടികൾ വള്ളി നിക്കറും , ഉടുപ്പും  ആയിരുന്നു .  ചിലർ  മാത്രം  പാന്റ്സ്  ഇടുമായിരുന്നു . അത് കഴിഞ്ഞു  പെൺകുട്ടികൾ ഹാഫ് സാരി ഉപയോഗിക്കാൻ തുടങ്ങി .  കുറെ കൂടി മുന്നോട്ടു  പോയപ്പോൾ        സ് ത്രീകൾ ചുരിദാർ , ലാച്ച, ഒക്കെ ഉപയോഗിക്കാൻ തുടങ്ങി .
                                                                ആണുങ്ങൾ മുണ്ടും , ജുബ്ബയും , അത് കഴിഞ്ഞു  മുണ്ടും , ഷർട്ടും ,കുറെ കൂടി പരിഷ്കാരമായപ്പോൾ ബർമുഡയും , ടീ  ഷർട്ടും   ആയി  വേഷം . ആദ്യമൊക്കെ  വീടിനകത്ത് മാത്രം  ബർമുഡ  ഉപയോഗിച്ചിരുന്നെങ്കിലതു  പിന്നീട്  വീടിനു പുറത്തും ഉപയോഗിച്ച്  തുടങ്ങി . പിന്നെ ഉള്ള വേഷം  പാന്റും , ഷർട്ടും , പാന്റും , ടീ ഷർട്ടും  ആയി .  വിവാഹത്തിനൊക്കെ  വെള്ള മുണ്ടും ,വെള്ള ഷർട്ടുമാണ് ആണുങ്ങളുപയോഗിച്ചിരുന്നത് . അതു നമ്മുടെ  മലയാളിത്വത്തിന്റെ   പ്രതീകമായിരുന്നു . ഇന്ന്  ആ സ്ഥാനം  പാന്റും , ഷർട്ടും , ഓവർ കോട്ടും , പിന്നെ ഒരു    ടൈയും  കൈയ്യടക്കി.  ഇന്ന് ചില വിശേഷ അവസരങ്ങളിൽ (ഓണം , വിഷു , കേരള പിറവി  )മുണ്ടും , ഷർട്ടും , നേര്യതു സാരിയും , അതുമല്ലെങ്കി നേര്യതും മുണ്ടും  ഉപയോഗിക്കുന്നത് മാത്രമായൊതുങ്ങി .
                                              സ്ത്രീകളുടെ  വേഷങ്ങളിലാണ്  കാര്യമായ  മാറ്റങ്ങളുണ്ടായിട്ടുള്ളത് .  മുമ്പൊക്കെ  പെൺകുട്ടികൾ  ഷോള്‍  രണ്ടു വശത്തും കൂടി ഇട്ടു പിൻചെയ്തു വയ്ക്കുമായിരുന്നു . പിന്നീട്  അതു ഒരു വശത്ത് മാത്രമിടാൻ തുടങ്ങി .  അതും കഴിഞ്ഞു  ഇപ്പോളതു കഴുത്തിൽ മാത്രമായൊതുങ്ങി . ഇത്ര കഷ്ടപ്പെട്ട്  എന്തിനാ ഷോളിടുന്നത് . ഇപ്പോഴത്തെ  ഫാഷൻ ഷോളിടുന്നതു കൈയ്യുടെ ഇരുവശത്തുമുള്ള  മടക്കിൽ മാത്രമാണ് ചിലർ ചുരിദാറിന്റെ കൂടെ  ഷോളെയിടാറില്ല . ആണുങ്ങൾ പാന്റു ധരിക്കുന്നത്  കണ്ടിട്ടില്ലേ ? വയറിനു  താഴെകൊണ്ട്  വച്ച് .  ശ്ശോ  ! കാണുപ്പോൾ- തന്നെ  എന്തോ പോലെ വരും .
                                          ഇപ്പോൾ-  ആണുങ്ങളെ പോലെ പെണ്ണുങ്ങളും  പാന്റും , ടീ ഷർട്ടുമുപയോഗിച്ച് തുടങ്ങി. അങ്ങനെ ധരിക്കുന്നതിൽ  തെറ്റില്ല . പക്ഷേ അതു ഇറുകിപിടിച്ച  രീതിയിലാകരുത് . മാന്യമായി  ഏതു വസ്ത്രം  ധരിക്കുന്നതിനും തെറ്റില്ല . മാതാ -പിതാക്കൾ  കൂടി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം . മറ്റുള്ളവരെ  പ്രേകോപിക്കുന്ന തരത്തിൽ വസ്ത്രം  ധരിക്കുന്നത്  കൊണ്ടാണ്  പീഡനങ്ങൾ  കൂടുന്നത്  എന്നാണു  എനിയ്ക്ക് തോന്നുന്നത് .ചില  റിയാലിറ്റി ഷോകളിൽ കണ്ടിട്ടില്ലേ ? കൊച്ചു കുട്ടികൾ പോലും  അണിയുന്ന  വേഷങ്ങൾ .എന്നിട്ട്     ജഡ്ജസുമാരുടെ അഭിപ്രായം കേൾക്കണം . ഹോ ! മോളുടെ  വേഷം നന്നായിരിക്കുന്നു  എന്ന് . ഇതൊക്കെ പോരാഞ്ഞു  ചില നടിമാരെ കണ്ടിട്ടില്ലേ ഒട്ടും നാണമില്ലാത്ത തരത്തിലുള്ള  വേഷവിധാനം . കലികാല വൈഭവം  അല്ലാതെന്താ?
                                പട്ടു പാവാടയും , ദാവണിയും  അണിഞ്ഞു  നടക്കുന്ന പെൺകുട്ടികളെയും   ചട്ടയും , മുണ്ടും  ധരിച്ച വല്യമ്മച്ചിമാരേയും   , കുപ്പായവും , മുണ്ടും  ധരിച്ച  മുത്തശ്ശിമാരെയുമൊക്കെ ഇനിയും കാണാൻ കഴിയുമോ ? നമ്മുടെ വസ്ത്ര ധാരണ രീതിയൊക്കെ മാറിമറിഞ്ഞു  വരികയാണ് . ഇനിയും ഒരുപാട് മാറ്റങ്ങളുണ്ടാകാതെ ആ പഴയ കാല രീതി തന്നെ  ഉണ്ടാകട്ടെ ഇന്ന് നമുക്ക്  പ്രത്യാശിക്കാം . അതിനു വേണ്ടി പ്രാർത്ഥിക്കാം .

31 comments:

  1. നന്നായിടുണ്ട് പ്രീത ...

    ReplyDelete
  2. കാലത്തിനനുസരിച്ച് കോലവും മാറുകയല്ലേ പ്രീതേ.....

    ReplyDelete
  3. നമ്മുടെ കാലാവസ്ഥക്കു ഏറ്റവും ഇണങ്ങുന്നത് നാടന്‍ വസ്ത്രങ്ങള്‍ തന്നെയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് മാത്രം എടുത്താല്‍ കൂടി, തൊഴില്‍ പ്രദാനം ചെയ്യുന്ന വ്യത്യസ്ത മേഖലകള്‍ തുറന്നപ്പോള്‍ ഉത്തരഭാരതീയരുടെയും വിദേശികളുടെയും വസ്ത്രധാരണ രീതികള്‍ പിന്തുടരുവാന്‍ നിര്‍ബന്ദിതരായതല്ലേ? എങ്കിലും കേരളത്തിനുള്ളില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കു ഒഴിച്ച് കേരളീയ വസ്ത്രധാരണം പിന്തുടരണം.

    ReplyDelete
  4. വേഷം ഏതുമാകട്ടെ, അതു മാന്വമാകണമെന്നു മാത്രം

    ReplyDelete
  5. വേഷം ഏതുമാകട്ടെ, അതു മാന്വമാകണമെന്നു മാത്രം

    ReplyDelete
  6. Epozhum nadan vesham thanne nallathu. Thanku pottan brother

    ReplyDelete
  7. Angane arum cheyunnillallo balan bai. Ethra alkar nannai vesham dharikkunnund. Kalikaalam. Nanni

    ReplyDelete
  8. പെണ്ണുങ്ങള്‍ക്ക് സാരിയും പുരുഷന്മാര്‍ക്ക് മുണ്ടും ഷര്‍ട്ടും .അത് തന്നെയാണ് നല്ലത്

    ReplyDelete
  9. നന്നായിരിക്കുന്നു, പ്രീത. ഭാവുകങ്ങള്‍ എന്റെ അഭിപ്രായത്തില്‍, സ്ത്രീക്ക് ഏറ്റവും യോജിച്ചതും സുരക്ഷിതവും സാരി ആണ്. സാരി ഉടുത്ത സ്ത്രീത്വത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെ.

    ReplyDelete
  10. shari anu francis brother. pakshe ennu angane kanunnathu thanne valare churukkam anu.

    ReplyDelete
  11. shari anu premetta. pakshe enikkishtam dhavani aanu. epol sari aanu shareera vadivu kanikkaan ettavum pattiya margam. purushan marude pants edunna reethi kandittille. vayarinu thaazhe kondu vachu. enthinaanaavo engane oru vasthradhaarana reethi.

    ReplyDelete
  12. വിത്യസ്തമായൊരു വിഷയം നന്നായി എഴുതി.

    ReplyDelete
  13. nanni sam. eniyum varika ketto koottukare.

    ReplyDelete
  14. വേഷങ്ങളുടെ നിറങ്ങളിലും വനിട്ടുണ്ട് മാറ്റങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്തായാലും നന്നൈടുണ്ട് വായിച്ചപ്പോള്‍ പഴയകാല ചിത്രങ്ങള്‍ ഒന്ന് ഓര്‍ക്കാന്‍ കഴിഞ്ഞു നന്ദി

    ReplyDelete
  15. പ്രീത ചേച്ചി ആണ്‍ കട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേഷത്തോടൊപ്പം സ്വഭാവവും മാറുന്നു , കേരളത്തിന്റെ തനിമക്കും ശൈലിക്കും പറ്റിയ വേഷങ്ങള്‍ അന്ന് എപ്പോഴും തിരഞ്ഞെടുക്കാന്‍ ശ്രമിക്കാവു ..........ആശംസകള്‍

    ReplyDelete
  16. നിറത്തില്‍- കാര്യമില്ല . ചെയ്യുന്ന വേഷത്തില്‍- ആണ് ശ്രദ്ധിക്കേണ്ടത് . അഭിപ്രായത്തിനു നന്ദി ശ്യാം .

    ReplyDelete
  17. ശരിയാണ് മധു . എന്ത് ചെയ്യാനാണ് എത്ര കിട്ടിയാലും പഠിക്കില്ല എന്നു തീരുമാനിച്ചാണ് അമ്മമാര്‍- മക്കള്‍-ക്ക് വേഷങ്ങള്‍ ഇട്ടു കൊടുക്കുന്നത് .

    ReplyDelete
  18. പുതുമയുള്ള വിഷയം ...കുറച്ചു കൂടി പഠനം ആകാമായിരുന്നു എന്ന് തോന്നുന്നു ... സ്വന്തം ആശയം മാത്രമായത് ഒരു പോരായ്മയായി ...

    ReplyDelete
  19. kaalathinte mahapravahathil nammude asthithewm polum maripoyille pinne enthinu vesham marathirikkunnu marks paranjathupole mattathinu mathrame mattamillathullu

    ReplyDelete
  20. ഞങ്ങളുടെ ഒക്കെ ചെറുപ്പകാലത്ത് പെൺകുട്ടികൾ പാവാടയായിരുന്നു ധരിച്ചിരുന്നത്. പാവാടയിൽ നിന്നും സാരിയിൽ നിന്നുമൊക്കെ ചൂരിദാറിലേക്കും ജീൻസിലേക്കും എത്തിയപ്പോൾ അത് നൽകുന്ന സൌകര്യവും ഫ്രീഡവും ഒരുപാടാണ്. നല്ല മാറ്റങ്ങൾ നമ്മൾ അംഗീകരിച്ചല്ലേ പറ്റൂ, പ്രീത.

    ReplyDelete
  21. mattangal nallathu thanne. pakshe mattullavare prekopikkunna tharayhil vesham dharikkaruthu.

    ReplyDelete
  22. താങ്ക്സ് സതീഷ് ചേടട്ടാ

    ReplyDelete
  23. hmm iniyum orupadu maaran undu nammude lokam...he keraliyar ellalum sukshikum vasthra dharanam ...alle

    ReplyDelete