Monday, December 31, 2012

ഒട്ടും പ്രതീക്ഷിക്കാതെ നടന്നത്

ഡിസംബര്‍ 3 ലോക വികലാംഗ ദിനം . അതിനോട് അനുബന്ധിച്ചുള്ള പരിപാടികള്‍ നടന്നത് ഡിസംബര്‍ 8 ശനിയാഴ്ച . അന്നേ ദിവസം രാവിലെ 8 .30 നു ഒരു ടാക്സിയില്‍ ഞാനും, അമ്മയും  തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു .  വഴിയില്‍ വച്ചു ഒരു കൂട്ടുകാരനേയും കണ്ടു. കൂട്ടുകാരനോട് യാത്ര പറഞ്ഞ്  ചാക്ക വഴി നേരെ പരിപാടി നടക്കുന്ന അട്ടകുളങ്ങര സ്കൂളില്‍ എത്തി . 
                
 കോട്ടയ്ക്കകം . ഞാന്‍ ആദ്യമായാണ്‍ കോട്ടയ്ക്കകം കാണുന്നത്.

 









  എനിയ്ക്ക് ഭാഗ്യം ഇല്ലാതെ പോയി. ഞാന്‍ സ്കൂളിന്റെ ഗേറ്റില്‍ എത്തിയപ്പോഴേക്കും കേന്ദ്ര മന്ത്രി ശശി തരൂര്‍ സര്‍  ഉദ്ഘാടനം ചെയ്തു പോയിരുന്നു . പിന്നെ വികലാംഗ ക്ഷേമ സമതിയിലെ ചേട്ടന്‍ കളക്ടറെ പരിചയപ്പെടുത്തി തന്നു . അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനും കഴിഞ്ഞു











 പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റു രമണി . പി. നായര്‍ മാഡത്തിനോടൊപ്പം കുറച്ചു സമയം .


 











അത് കഴിഞ്ഞു ലിറ്റില്‍ ഫ്ളവര്‍ കോണ്‍വന്റിലെ കുട്ടികളുടെ കലാ പരിപാടികള്‍ കണ്ടു
ശരിക്കും ഈ കുട്ടികളുടെ ന്യത്തങ്ങള്‍ കണ്ടപ്പോള്‍ എനിയ്ക്കു സന്തോഷവും, അഭിമാനവും തോന്നി. കാരണം ഇവരും എന്നെ പോളെ നടക്കാന്‍ കഴിയാത്തവര്‍ ആയിരുന്നു. എന്നിട്ടും ഇവര്‍  ആ സ്റ്റേജില്‍  തറയില്‍ ഇരുന്നു കോണ്ട്  എത്ര ഭംഗിയായിട്ടാണ്‍ ന്യത്തം ചെയ്തത് . പിന്നെ ഒരു പാട്  ആള്‍ക്കാരെ പരിചയപ്പെടാന്‍ കഴിഞ്ഞു.  







 തു ഴിഞ്ഞ് ഞാന്‍ അവിടെയിരിക്കുമ്പോള്‍ സംസാരിക്കാന്‍ ഴിയാത്കുച്ചു കുട്ടികള്‍ ന്നു അരുടെ ചിത്ങ്ങള്‍ എടുക്കാമോ എന്ന് ചോദിച്ചു. ഞാന്‍ ന്തോത്തോടെ അരുടെ ചിത്ങ്ങള്‍ എടുത്തു. അപ്പോള്‍ അവര്‍ക്ക് ഉണ്ടാന്തോഷം .  തൊന്നും ക്കാന്‍ ഴിയില്ല 
                                 എന്റെ  എല്ലാ കൂട്ടുകാര്‍ക്കും എന്റെ  ഹ്യം നിഞ്പുതുത്രാശംകള്‍ 

Tuesday, December 11, 2012

മുഖചിത്രം

നമസ്ക്കാരം . എല്ലാവര്‍ക്കും സുഖമല്ലേ. ഇത്തിരി തിരക്കായി പോയി. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടമാണ്‍. അതു കൊണ്ടാണ്‍  എഴുതാന്‍ താമസ്സിച്ചതു. എല്ലാവരും എന്നോട് ക്ഷമിക്കൂ.
                          ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്നതു ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാകും . അങ്ങനെ സംഭവിച്ചൊരു കാര്യമാണ്‍ ഞാന്‍ ഇവിടെ എഴുതുന്നതു. ഒക്ടോബര്‍ 8 നു ആയിരുന്നു ഈ വര്‍ഷത്തെ ലോക പാലിയേറ്റീവ് കെയര്‍ ദിനം . അന്നു ശംഖുമുഖം കടൽപ്പുറത്തൊക്കെ കൊണ്ടു പോയി. ശരിക്കും പുറത്തിറങ്ങാന്‍ കഴിയാത്ത എന്നെ പോലുള്ളവര്‍ക്കു അതൊരു അനുഭവം തന്നെയാണ്‍. 
                                                                  ഞങ്ങളുടെ പാലിയേറ്റീവ് കെയറിനു  ഒരു മാഗസിന്‍ ഉണ്ടു . സഹയാത്ര എന്നാണ്‍ മാഗസിന്‍റെ പേര്‍. പാലിയേറ്റീവ് കെയറിന്‍റെ പരിപാടികളെ കുറിച്ചുള്ള വിവരണവുമായി മാഗസിന്‍ ഇറങ്ങി .  വളരെ കൌതുകത്തോടെ മാഗസിന്‍ കൈയ്യില്‍ കിട്ടുന്നതും കാത്തിരുന്നു . അങ്ങനെ ആ കാത്തിരുന്ന ദിവസം വന്നെത്തി . പോസ്റ്റ് വുമണ്‍  മാഗസിന്‍ കൊണ്ടു തന്നു. ഞാന്‍ വളരെ ആകാംക്ഷയോടെ മാഗസിന് തുറന്നു. ആദ്യം ഒരു ഞെട്ടലും, പിന്നെ സന്തോഷവും തോന്നിയെനിയ്ക്കു . കാരണം എന്തെന്നല്ലേ ഇപ്പോള്‍ ചിന്തിക്കുന്നതു. ഞാന്‍ പറയാം . ആ മാഗസിന്‍റെ മുഖചിത്രം ഞാന്‍ ആയിരുന്നു 
എനിയ്ക്കു പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.  . ഞാന്‍ നടക്കുന്ന സമയത്ത്  മനോരമ, മംഗളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍  ഓരോരുത്തരുടെ ചിത്രങ്ങള്‍ ഇതു പോലെ കവര്‍ ചിത്രമായി വരുമ്പോള്‍  അന്നു ഒത്തിരി ആഗ്രഹിച്ചിറ്റുണ്ട്. എന്‍റെ ചിത്രം കൂടി  ഇതു പോലെ മുഖചിത്രമായി വരണമെന്നു . അതിനുള്ള യോഗം  എനിയ്ക്കു ഉണ്ടായതു  എന്‍റെ ഈ അവസ്ഥയില്‍ ഇരിക്കുമ്പോള്‍  ആണ്‍. എന്‍റെ ഈ സന്തോഷം ഞാന്‍ എല്ലാവരുമായും പങ്കു വയ്ക്കുന്നു .
 സ്നേഹത്തോടെ പ്രവാഹിനി

Friday, November 16, 2012

പാലിയേറ്റീവ് കെയര്‍ ദിനം ഭാഗം രണ്ട്


പാലിയം ഇന്ത്യയും, സ്പോണ്സര്‍മാരും , മാത്യഭൂമിയും  സംയുക്തമായി നടപ്പാക്കുന്ന  വീട്ടിലൊരു പത്രം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു . സാന്ത്വന ചികിത്സയില്‍ കഴിയുന്ന രോഗികളുടെ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക്  വീട്ടില്‍ പത്രമെത്തിക്കുന്ന ചുമതല മാത്യഭൂമി സീനിയര്‍ സര്‍ക്കുലേഷന്‍  മാനേജര്‍  ശ്രീ .ജി .ചന്ദ്രന്‍  ഈ ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു . 
തന്റെ അനുഭവം പറയുന്ന രമ  ചേച്ചി . പിറകിലായി ചേച്ചിയുടെ ഭര്‍ത്താവ് . ചേച്ചി നന്നായി ഫാബ്രിക്  പെയിന്റിംഗ്  ചെയ്യും .
ഇപ്പോള്‍  വാക്കറിന്റെ സഹായത്തോടെ നടക്കുന്ന കണ്ണന്‍ .
തന്റെ അനുഭവം പങ്കു വയ്ക്കുന്ന  ആല്‍ബര്‍ട്ട്‌ ചേട്ടന്‍ 

അനുഭവം പങ്കു വയ്ക്കുന്ന സിന്ധു ചേച്ചി . സമീപം ഡോക്ടര്‍ . സുനാജും . ഡോക്ടര്‍  സുനിലും 
പാലിയേറ്റീവ് കെയറിന്റെ  പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുന്ന വിജയന്‍ അങ്കിള്‍ 
  ഓരോരുത്തരും പരിച യപ്പെടുതിയത്തിനുശേഷം  ആഹാരം കഴിച്ചു . അതിനു ശേഷം വിവിധ കലാ പരിപാടികള്‍ അരങ്ങേറി .

 ഉഴമലയ്ക്കല്‍ നിന്നെത്തിയ  രാജേഷ് ചേട്ടന്‍  പാടുന്നു


മാര്‍ ബസേലിയേസ്  എഞ്ചിനിയറിംഗ്  കോളേജ് വിദ്യാര്ത്ഥികള്‍  അവതരിപ്പിച്ച പരിപാടിയില്‍ നിന്നുള്ള ചില രംഗങ്ങള്‍





വര്‍ക്കലയില്‍ നിന്നും വന്ന ചേട്ടന്‍ പാട്ട് പാടുന്നു

 മിമിക്രി അവതരിപ്പിക്കുന്ന സജില്‍ 




 മജീഷ്യന്‍ ഭാഗ്യനാഥ്  അവതരിപ്പിച്ച മാജിക്ക് ഷോയില്‍ നിന്നുള്ള ചില രംഗങ്ങള്‍ 

 തിരുവനന്തപുരം നവരാഗം ട്രൂപ്പിന്റെ  ഗാന മേളയും ഉണ്ടായിരുന്നു . ഈ ചേട്ടന്‍ ക്രച്ചസിന്റെ സഹായത്തോടെയാണ്‍  നടക്കുന്നത് . 
 അത് കഴിഞ്ഞു ഞങ്ങളെ ശംഖുമുഖം  ബീച്ചില്‍ കൊണ്ട് പോയി .




                                                       ആദ്യമായി കണ്ട പടക്







അങ്ങനെ മീന്‍ പിടിച്ചു വരുന്നതും നേരില്‍ കാണാന്‍ കഴിഞ്ഞു 

 ആദ്യമായി ഒരു കുതിരയെ നേരില്‍ കണ്ടു . അതും വെള്ള കുതിര 


 ശരിക്കും ഇത് എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല അതിനാലാന്‍ ചിത്രങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയത് . എന്റെ സന്തോഷം അത് പറഞ്ഞറിയിക്കാന്‍  വാക്കുകളില്ല . ഒരു സങ്കടം മാത്രം എനിയ്ക്ക് തോന്നി. ആ കടലില്‍ ഇറങ്ങി ഒന്ന് തിരമാലകളില്‍ കാലു മുട്ടിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് . ഒരിക്കല്‍ കോവളം കടല്‍തീരത്ത്  പോയപ്പോള്‍ ആണ് ആദ്യമായി  തിരമാലയില്‍  കാലു മുട്ടിച്ചത് . അത് പോലെ ഒരിക്കല്‍ കൂടി തിരമാലയില്‍  കാലു മുട്ടിക്കണം  എന്നൊരു ആഗ്രഹം  കൂടിയുണ്ട്  . 
(ഇതോടനുബന്ധിച്ച്  എന്നെ എന്നെ ആശ്ചര്യപ്പെടുത്തി കൊണ്ട് ഒരു സംഭവം കൂടി ഉണ്ടായി . അത് പിന്നെ പറയാം )
 എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി ...നന്ദി ...നന്ദി ...

Monday, November 12, 2012

പാലിയേറ്റീവ് കെയര്‍ ദിനം ഭാഗം ഒന്ന്

ഒക്ടോബര്‍ 13 ലോക പാലിയേറ്റീവ് കെയര്‍ ദിനം . അന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്തവരെല്ലാം  ഒരു കുടക്കീഴില്‍  ഒരുമിച്ചു കൂടി . ശരിക്കും അതൊരു വേറിട്ടൊരനുഭവം തന്നെയായിരുന്നു . കഴിഞ്ഞ വര്ഷം ഞങ്ങളെ  മ്യൂസിയത്തിലായിരുന്നു  കൊണ്ട് പോയത് . ഇത്തവണ ആദ്യം ഡി.റ്റി.പി.സി ബീച്ച് പാര്‍ക്ക് മൈതാനത്തില്‍  കൊണ്ട് പോകയും അവിടെ വച്ച് വിവിധ കലാ പരിപാടികള്‍  കാണുവാനും കഴിഞ്ഞു .


  ബഹുമാനപ്പെട്ട അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിഭായ്  തമ്പുരാട്ടി ഭദ്രദീപം കൊളുത്തി  പരിപാടി ഉദ്ഘാടനം ചെയ്തു .

വീല്‍ചെയറിലിരുന്നു കൊണ്ട് തന്നെ നിലവിലക്കിലെ തിരി തെളിയിച്ച  രമ ചേച്ചി 


തുടര്‍ന്ന്  ദീപം കൊളു ത്തിയത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  രമണി . പി നായര്‍  ആയിരുന്നു 


അത് കഴിഞ്ഞു  ഡോക്ടര്‍ . എം .ആര്‍  രാജഗോപാല്‍  സാര്‍  ദീപം കൊളുത്തി 



 പിന്നീട് വിശിഷ്ട  വ്യക്തികള്‍ക്ക്  പൂക്കള്‍ ഉപഹാരമായി കൊടുത്തു . തമ്പുരാട്ടിയ്ക്ക് പൂക്കള്‍ കൊടുക്കുന്ന ഭാനുമതി ചേച്ചി  
ശരിയ്ക്ക് മാധ്യമങ്ങളില്‍ കൂടി മാത്രം കണ്ടിട്ടുള്ള തമ്പുരാട്ടിയെ നേരിട്ട് കാണാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായ് കരുതുന്നു 


                                        രമണി .പി. നായര്‍  മാഡത്തിന്‍  പൂക്കള്‍ കൊടുക്കുന്ന സിന്ധു ചേച്ചി 


അത് കഴിഞ്ഞു രാജഗോപാല്‍ സാറിനു ഞാന്‍ പൂക്കള്‍ കൊടുത്തു .
തുടര്‍ന്ന്  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  രമണി . പി നായരുടെ  അദ്ധ്യക്ഷതയില്‍  നടന്ന ചടങ്ങില്‍  ഡോക്ടര്‍ . എം .ആര്‍  രാജഗോപാല്‍  സാര്‍  ഈ ദിവസത്തിന്റെ  പ്രസക്തിയെ കുറിച്ചു സംസാരിച്ചു    

അത് കഴിഞ്ഞു  രോഗികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു . .ചടങ്ങില്‍ ശ്രീ പത്മനാഭ തീയേറ്ററിന്റെ മാനേജിംഗ്   ഡയറകടര്‍  ശ്രീ ഗിരീഷ്‌ ചന്ദ്രന്‍ തീയേറ്ററിന്റെ  വരുമാനത്തിന്റെ  ഒരു പങ്ക്  പി. സുബ്രഹ്മണ്യന്‍  ഫൌണ്ടേഷന്റെ  വകയായി പാലിയം ഇന്ത്യയ്ക്ക് നല്‍കുന്നതിനായി  വേദിയില്‍ വച്ച്  ബഹു.അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിഭായിക്ക്  കൈമാറി 

                                                                                                                                             ( ഇനിയും ഒരു പാട് രസകരമായ മുഹൂര്‍ത്തങ്ങള്‍  ഉണ്ട് . അത് രണ്ടാം ഭാഗമായി എഴുതാം )

Saturday, October 27, 2012

എന്‍റെ സ്യഷ്ടികള്‍

no 1
no 2



no 3  ഗണപതി പെന്‍ഡറ്റ് മാല 




no 4




no 5 ലക്ഷ്മി മാല (പൂജ സ്പെഷ്യല്‍ )














no 6 വുഡ് മാല 


no9


no 10