Sunday, January 29, 2012

നിറച്ചില്ല്


മനസിന്റെ ധൈര്യംകൊണ്ട്‌ രോഗത്തെ ചെറുത്തു തോൽപ്പിക്കുന്ന ഹോമിയോ ഡോക്ടർ ഡോ. സിജു വിജയന്റെ ഗ്ലാസ്‌ പെയിന്റിംഗുകള്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ആറു വരെ എറണാകുളം ഡര്‍ബാര്‍ ഹാളിലാണ്‌ പ്രദര്‍ശനം. നിറച്ചില്ല്‌ എന്ന പേരില്‍ എഴുപതിലധികം ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.
    ആലപ്പുഴ ജില്ലയിലെ അരുക്കുറ്റി  എന്ന സ്ഥലത്താണു സിജുവിന്റെ താമസം. വീട്ടിൽ അച്ഖനും, അമ്മയും, അനിയനും, അനുജത്തിയുമുണ്ട്. അനിയൻ വക്കീലാകുന്നതിനു വേണ്ടിയും, അനുജത്തിയും ആതുര സേവന രംഗത്തു തന്നെ (നെഴ്സിംഗ്) പഠിക്കുന്നു.
പേശികള്‍ ചുരുങ്ങുന്ന സ്‌പൈനൽ മസ്‌കുലാർ ഡിസ്ട്രോഫിയ എന്ന രോഗത്തെ കീഴ്‌പ്പെടുത്തിയാണ്‌ സിജു വിദ്യാഭ്യാസത്തിലും വരയിലും മുന്‍പന്തിയിലെത്തിയത്‌. വളരെ മെല്ലെ ചലിക്കുന്ന കൈകളുപയോഗിച്ച്‌ വടിവൊത്ത അക്ഷരങ്ങളും ചിത്രങ്ങളും വിരിയുമ്പോള്‍ എന്നും പ്രോത്സാഹിപ്പിക്കാന്‍ കൂട്ടുകാരുണ്ടായിരുന്നു. പേശികള്‍ ചുരുങ്ങിപ്പോകുന്ന അവസ്ഥയെ തെല്ലും കൂസാതെയാണ്‌ ഡോ. സിജുവിന്റെ ചിത്രരചന. ചികിത്സയില്ലാത്ത രോഗത്തെ പിടിച്ചുകെട്ടാന്‍ വഴികണ്ടുപിടിക്കാനാണ്‌ മെഡിക്കല്‍ പഠനത്തിനായി ആഗ്രഹിച്ചത്‌.


ആയൂര്‍വേദം പഠിക്കണമെന്ന്‌ ആഗ്രഹിച്ചെങ്കിലും ഹോമിയോപ്പതിയായിരുന്നു വിധിച്ചത്‌. പഠനം പൂര്‍ത്തിയാക്കി ക്ലിനിക്ക്‌ തുടങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ വിലങ്ങുതടിയായി. ഇതു മറികടക്കാനായിരുന്നു ഗ്ലാസ്‌ പെയിന്റിംഗിലേയ്‌ക്ക്‌ തിരിഞ്ഞ്‌. കഴിഞ്ഞ ഏതാനും മാസങ്ങളായി വരച്ചുകൂട്ടിയ ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിനായി ഒരുക്കുന്നത്‌. പ്രദര്‍ശനത്തിനുശേഷം ചിത്രങ്ങള്‍ വില്‍ക്കാനാണ്‌ ഡോ. സിജുവിന്റെ പരിപാടി.


സിജു ചെറുപ്പം മുതല്‍ ചിത്രങ്ങള്‍ വരച്ചിരുന്നു. സൗത്ത്‌ ഇന്ത്യന്‍ ഹോമിയോ ഫെസ്റ്റില്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സിജു തിരുവനന്തപുരം  വെള്ളായണിയിലുള്ള ശ്രീവിദ്യാധിരാജ ഹോമിയോപതിക്‌ മെഡിക്കല്‍ കോളജില്‍നിന്നാണ്‌ ബി.എച്ച്‌.എം.എസ്‌ നേടിയത്‌.. ഇത്രയും കാലം തന്നെ പഠിക്കാൻ സഹായിച്ച  മാതാപിതാക്കളെ  ഇനിയുംബുദ്ധി മുട്ടിക്കാതെ  സ്വന്തമായി കൈയ്യിലുള്ള വരയിലൂടെ  ചിത്രങ്ങൾ വരച്ച്  കിട്ടുന്ന കാശ് കൊണ്ട്  ക്ലിനിക്കിടണമെന്നാണ് സിജുവിന്റെ ആഗ്രഹം. തിരുവനന്തപുരത്ത് പഠിക്കുമ്പോൾ എന്റെ ഒരു കൂട്ടുകാരൻ ആണ് എനിയ്ക്കു സിജുവിനെ പരിചയപ്പെടുത്തി തരുന്നത്. ആദ്യ സംസാരത്തിൽ നിന്നു തന്നെ വളരെ ആത്മ വിശ്വാസമുള്ള ഒരാൾ ആണ് സിജു എന്നു എനിയ്ക്കു തോന്നിയിറ്റുണ്ട്. എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഞാനും അവനെ പിന്തുണയ്ക്കാറുണ്ട്.
                     എന്തിനും സഹായകമായിട്ടുള്ള കൂട്ടുകാർ  ഈ കാര്യത്തിലും സിജുവിനെ സഹായിക്കാൻ  മുൻപിൽ തന്നെ ഉണ്ട്. പ്രിയ വായനക്കാരായ കൂട്ടുകാരെ  നിങ്ങളുടേയും  സഹായങ്ങൾ ഈ കാര്യത്തിൽ സിജുവിനു  ഉണ്ടാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരും ഈ ചിത്രങ്ങൾ പോയി കണ്ട്  വാങ്ങി ഈ  കുട്ടിയുടെ ഒരു ക്ലിനിക്ക് എന്ന  സ്വപ്നം  യാഥാർത്ഥ്യമാക്കാൻ സഹായിക്കൂ. സിജുവിന്റെ ഫോൺ നമ്പർ- 9495300423
സിജു വരച്ച കൂടുതൽ ചിത്രങ്ങൾ കാണണമെങ്കിൽ http://ayushmithra.blogspot.com  നോക്കൂ

Thursday, January 26, 2012

റിപ്പബ്ലിക്ക് ദിന ആശംസകൾ

                                                                                                      1947 ആഗസ്റ്റ് 15  ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി  26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽജോർജ്ജ്  നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ
ഗവർണർ ജനറൽ സി. രാജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.
ഡെൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.
  എല്ല ജവാന്മാർക്കും, എല്ലാ ഭാരതീയർക്കും എന്റെ  ഹ്യദയം നിറഞ്ഞ റിപ്പബ്ലിക് ദിന ആശംസകൾ. ഭാരത് മാതാ കീ ജയ്
കടപ്പാട്: ഗൂഗിൾ വിക്കി പീഡിയ

Tuesday, January 17, 2012

മുല്ലപ്പൂവും മനസ്വിനിയും



കാലത്തെഴുന്നേറ്റു മുഖം കഴുകി

പുറത്തേക്കു നോക്കിയപ്പോള്‍ കണ്ടു,
വിടര്‍ന്നുനില്‍ക്കുന്ന മുല്ലപ്പൂക്കള്‍.
അവനു വല്ലാത്ത സന്തോഷമായി.


നറുമണം വായുവില്‍ പടര്‍ത്തി,
ധവളനിറമുള്ള കുസുമങ്ങള്‍
നയനങ്ങള്‍ക്കൊരു ഉത്സവമായ നേരം
അവന്‍ ചെന്നാപൂക്കളെ തലോടി.



എന്തൊരു മാർദ്ദവമുള്ള മലരുകള്‍.
മനോഹരമായ എന്തിനെയും
സൃഷ്ടിക്കുന്ന സർവ്വേശ്വരാ, അവളെയും
ഇതുപോലെയാക്കിയതിനു


മൃദുലയാക്കിയതിനു,

മനോഹരിയാക്കിയതിനു,
പരിശുദ്ധയാക്കിയതിനു,
പരിമളവാഹിയാക്കിയതിനു നന്ദി.  
                                                                   കടപ്പാട്   :-  ഡോ. പി. മാലങ്കോട്

Tuesday, January 3, 2012

നവവത്സരത്തിൽ

         
         വരുന്നു നവവർഷം പോയകാലത്തിൻ തെറ്റും
         ശരിയും പരസ്പരം പങ്കുവയ്ക്കുന്നു നേട്ടം... 
       കഷ്ടങ്ങൾ കൂട്ടിക്കിഴിച്ചൊടുവിൽ മിച്ചം തീരാ-
       നഷ്ടമീ മനസ്സിലെ വിതയും കൊയ്ത്തുമോർക്കിൽ...!  
        ഒക്കെയും മറക്കുക, നവമീയദ്ധ്യായത്തിൻ 
      സിദ്ധരൂപത്തെ നെഞ്ചിലേറ്റുക ലാളിക്കുക !


        വേറൊരു വർഷം കൂടി നമ്മുടെ വാഴ്വിൽ നിന്നും
        വേർപിരിഞ്ഞോർമ്മത്തെറ്റായ് ജീവനിൽ ലയിക്കുന്നു...!
        കാലവ്യക്ഷത്തിൻ മലർക്കൊമ്പിൽ നിന്നൊരു മുല്ല 
        പ്പൂവുപോലൊരു വർഷം കൂടി വീണടിയുമ്പോൾ
         ഏതൊരു നിയോഗത്താൽ ജന്മ സൌഹ്യദംഗതി-
       വേഗമോടവിരാമം തുടരും സഞ്ചാരത്തിൽ 
       ഓർത്തുവെയ്ക്കുവാൻ മയിൽപ്പീലിപോൽ സ്മ്യതിയുടെ
       പുസ്തകത്താളിൽ കാത്തു സൂക്ഷിപ്പൂ നിന്നോർമ്മകൾ...!

                                                          
                                          കടപ്പാട് :-             സതീഷ് കൊയിലത്ത്