Sunday, May 13, 2012

എന്റെ അമ്മ

Celebrate Mothers Day orkut scraps  scrap
                                      ഇന്ന് മെയ്‌ 13. അമ്മമാര്‍ക്ക് വേണ്ടിയുള്ള ദിനം. ഞാന്‍ ചിലപ്പോഴൊക്കെ  ചിന്തിച്ചിറ്റുണ്ട്  അമ്മമാര്‍ക്കായി  ഒരു ദിവസത്തിന്റെ  ആവശ്യമുണ്ടോ എന്ന് . ഇപ്പോള്‍ തോന്നുന്നു അത് വേണമെന്നു . ഈ മാത്യ ദിനത്തില്‍ ഞാന്‍ എന്റെ അമ്മയെ കുറിച്ചാണ്  എഴുതുന്നത് .                               എന്റെ അമ്മ ഒരു പാവമാണ്.കഷ്ടപ്പെട്ടു മണ്ണ് ചുമന്നു ആണ്  എന്നെയും , ചേച്ചിയും  വളര്‍ത്തിയത് . അമ്മയുടെ സ്നേഹം ചേച്ചിയ്ക്ക് ലഭിച്ചതിനേക്കാള്‍  കൂടുതല്‍ ഒരു പക്ഷേ  എനിയ്ക്ക് ആകും കൂടുതല്‍ കിട്ടിയിരിക്കുക ചേച്ചിയുടെ വിവാഹം കഴിഞ്ഞു പോയതിനു ശേഷം ആ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം എനിയ്ക്ക് തന്നെയാണ് കിട്ടിയത് അത് കൊണ്ട് തന്നെ അമ്മ വേറെ ആരോട് എങ്കിലും സ്നേഹം കാണിച്ചാല്‍ എനിയ്ക്ക് ദേഷ്യം വരുമായിരുന്നു എപ്പോള്‍ അതൊക്കെ  ആലോചിക്കുമ്പോള്‍ ചിരി വരും.                                                                       എനിയ്ക്ക്  സുഖമില്ലാതായത്തിനു ശേഷം എന്റെ അമ്മ എന്നെ നോക്കുന്നതിനു വേണ്ടി ഒരു പാട്   കഷ്ടപ്പെട്ടിറ്റുണ്ട് .  ശ്രീ ചിത്രാ  ആശുപത്രിയില്‍  കിടക്കുന്ന സമയത്ത്  അവിടെ കൂടെ ആളെ  നിര്‍ത്തില്ല . എനിയ്ക്ക് ആണ് എന്റെ അമ്മയെ പിരിഞ്ഞു ശീലവുമില്ല . ഞാന്‍ അന്ന് ഒരു പാട് കരഞ്ഞു . വല്ലാത്ത ഏകാന്തത  തോന്നിയ  നിമിഷങ്ങള്‍ . പിന്നെ ഒരു സമാധാനം  തോന്നിയത് വൈകുന്നേരങ്ങളില്‍  അമ്മയെ കാണാം  എന്ന് പറഞ്ഞപ്പോളാണ് ആദ്യമൊക്കെ ഞാന്‍ ഒരേ കിടപ്പ് ആയിരുന്നു . അപ്പോള്‍ എന്റെ അമ്മ എനിക്ക് ചോറ് വാരി തരുമായിരുന്നു. അത് കഴിഞ്ഞുപിടിച്ചു എഴുന്നേല്‍പ്പിച്ചു  അമ്മയുടെ മുതുകില്‍ ചാരി കുറേ നേരം  ഇരിക്കുമായിരുന്നു . അങ്ങനെ ഇരുന്നു തന്നെ ആഹാരം കഴിക്കുമായിരുന്നു  അങ്ങനെ എന്തെല്ലാം എന്റെ അമ്മ വളരെ ക്ഷമയോടെ  എനിയ്ക്ക് ചെയ്തു തരുമായിരുന്നു . 
                                                                                   എനിയ്ക്ക്   ഇപ്പോള്‍ 32 വയസ്സായി . എന്റെ അമ്മയെ ഞാന്‍ ആണ്  എപ്പോള്‍ നോക്കേണ്ടത് . എന്നിട്ടും  എന്റെ അമ്മ എന്നെ വളരെ കരുതലോടെ  ഇപ്പോഴും നോക്കുന്നു. ശരിയ്ക്കും ഈ പ്രായത്തില്‍ ഞാന്‍ ആണ്  അമ്മയെ  നോക്കേണ്ടത് . അതൊന്നും കാര്യമാക്കാതെ എന്റെ അമ്മ  എന്നെ ഇപ്പോഴും ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നത് പോലെ എന്നെ നോക്കുന്നു . ഇങ്ങനെ ഒരു അമ്മയെ കിട്ടിയ ഞാന്‍ ശരിയ്ക്കും ഭാഗ്യവതിയാണ് . ഇനിയൊരു ജന്മം  ഉണ്ട് എങ്കില്‍ എനിയ്ക്ക് ഈ അമ്മയുടെ തന്നെ മകളായി  പിറന്നാല്‍ മതി .
     പഴയ ഒരു ചലച്ചിത്ര ഗാനം ഞാന്‍  കടമെടുക്കുന്നു . 
"അമ്മയല്ലാതൊരു  ദൈവമുണ്ടോ  അതിലും വലിയൊരു കോവിലുണ്ടോ"