Monday, November 12, 2012

പാലിയേറ്റീവ് കെയര്‍ ദിനം ഭാഗം ഒന്ന്

ഒക്ടോബര്‍ 13 ലോക പാലിയേറ്റീവ് കെയര്‍ ദിനം . അന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്തവരെല്ലാം  ഒരു കുടക്കീഴില്‍  ഒരുമിച്ചു കൂടി . ശരിക്കും അതൊരു വേറിട്ടൊരനുഭവം തന്നെയായിരുന്നു . കഴിഞ്ഞ വര്ഷം ഞങ്ങളെ  മ്യൂസിയത്തിലായിരുന്നു  കൊണ്ട് പോയത് . ഇത്തവണ ആദ്യം ഡി.റ്റി.പി.സി ബീച്ച് പാര്‍ക്ക് മൈതാനത്തില്‍  കൊണ്ട് പോകയും അവിടെ വച്ച് വിവിധ കലാ പരിപാടികള്‍  കാണുവാനും കഴിഞ്ഞു .


  ബഹുമാനപ്പെട്ട അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിഭായ്  തമ്പുരാട്ടി ഭദ്രദീപം കൊളുത്തി  പരിപാടി ഉദ്ഘാടനം ചെയ്തു .

വീല്‍ചെയറിലിരുന്നു കൊണ്ട് തന്നെ നിലവിലക്കിലെ തിരി തെളിയിച്ച  രമ ചേച്ചി 


തുടര്‍ന്ന്  ദീപം കൊളു ത്തിയത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  രമണി . പി നായര്‍  ആയിരുന്നു 


അത് കഴിഞ്ഞു  ഡോക്ടര്‍ . എം .ആര്‍  രാജഗോപാല്‍  സാര്‍  ദീപം കൊളുത്തി 



 പിന്നീട് വിശിഷ്ട  വ്യക്തികള്‍ക്ക്  പൂക്കള്‍ ഉപഹാരമായി കൊടുത്തു . തമ്പുരാട്ടിയ്ക്ക് പൂക്കള്‍ കൊടുക്കുന്ന ഭാനുമതി ചേച്ചി  
ശരിയ്ക്ക് മാധ്യമങ്ങളില്‍ കൂടി മാത്രം കണ്ടിട്ടുള്ള തമ്പുരാട്ടിയെ നേരിട്ട് കാണാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായ് കരുതുന്നു 


                                        രമണി .പി. നായര്‍  മാഡത്തിന്‍  പൂക്കള്‍ കൊടുക്കുന്ന സിന്ധു ചേച്ചി 


അത് കഴിഞ്ഞു രാജഗോപാല്‍ സാറിനു ഞാന്‍ പൂക്കള്‍ കൊടുത്തു .
തുടര്‍ന്ന്  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  രമണി . പി നായരുടെ  അദ്ധ്യക്ഷതയില്‍  നടന്ന ചടങ്ങില്‍  ഡോക്ടര്‍ . എം .ആര്‍  രാജഗോപാല്‍  സാര്‍  ഈ ദിവസത്തിന്റെ  പ്രസക്തിയെ കുറിച്ചു സംസാരിച്ചു    

അത് കഴിഞ്ഞു  രോഗികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു . .ചടങ്ങില്‍ ശ്രീ പത്മനാഭ തീയേറ്ററിന്റെ മാനേജിംഗ്   ഡയറകടര്‍  ശ്രീ ഗിരീഷ്‌ ചന്ദ്രന്‍ തീയേറ്ററിന്റെ  വരുമാനത്തിന്റെ  ഒരു പങ്ക്  പി. സുബ്രഹ്മണ്യന്‍  ഫൌണ്ടേഷന്റെ  വകയായി പാലിയം ഇന്ത്യയ്ക്ക് നല്‍കുന്നതിനായി  വേദിയില്‍ വച്ച്  ബഹു.അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിഭായിക്ക്  കൈമാറി 

                                                                                                                                             ( ഇനിയും ഒരു പാട് രസകരമായ മുഹൂര്‍ത്തങ്ങള്‍  ഉണ്ട് . അത് രണ്ടാം ഭാഗമായി എഴുതാം )

16 comments:

  1. നിറയെ സന്തോഷം നല്‍കിയ മുഹൂര്‍ത്തം അല്ലെ?
    ഒരിക്കലും കാണാന്‍ പറ്റില്ലെന്ന് കരുതുന്നവരെ കാണുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്.
    പോസ്റ്റില്‍ കുറച്ചു കൂടി ചേര്ക്കായിരുന്നു.
    പിന്നെ ഫോട്ടോവിന്റെ കുറിപ്പ് ചിത്രത്തിനു അടിയില്‍ ചേര്‍ക്കുന്നതാണ് നല്ലത്.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി റാംജി ചേട്ടാ. ഇനി മുതല്‍ ഫോട്ടോയുടെ അടിയില്‍ കുറിപ്പ് എഴുതാം. പിന്നെ ഒരു പാട് വലിച്ചു നീട്ടി ബോറടിപ്പിക്കണ്ട എന്നു കരുതിയാ. അതെ കാണാന്‍ കഴിയില്ല എന്നു കരുതുന്ന വ്യക്തികളെ നേരിട്ടു കാണുമ്പോള്‍ സന്തോഷം തന്നെയാണ്‍ . നന്ദി

      Delete
  2. സന്തോഷകരവും,രസകരവുമായ നല്ലനല്ല മുഹൂര്‍ത്തങ്ങള്‍
    ഇനിയുമിനിയും ഉണ്ടാകട്ടെയെന്ന് ഞാന്‍ ഹൃദയപൂര്‍വ്വം
    പ്രാര്‍ത്ഥിക്കുന്നു.
    ആശംസകളോടെ

    ReplyDelete
    Replies
    1. ഉണ്ടാകട്ടെ . നന്ദി സി.വി ചേട്ടാ

      Delete
  3. ആഹാ, സന്തോഷകരമായ സമ്മേളനം അല്ലേ?
    കൂടുതല്‍ വിശേഷങ്ങളുമായി രണ്ടാം ഭാഗം വരട്ടെ

    ReplyDelete
    Replies
    1. വരാം അജിത്ത് ചേട്ടാ. അതെ ഒത്തിരി സന്തോഷം തോന്നി . നന്ദി അജിത്തേട്ടാ

      Delete
  4. കൂടുതല്‍ വിശേഷങ്ങളുമായി വരിക.

    ReplyDelete
    Replies
    1. വരാം കാത്തി ഭായ് . പിന്നെ കാത്തി ഭായിയോട് എനിയ്ക്കൊരു കാര്യം പറയാനുണ്ട്. താങ്കളുട ബ്ലോഗില്‍ കമന്‍റ് ഇടാന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. കമന്‍റ് ബോക്സ് എടുക്കുമ്പോള്‍ സിസ്റ്റം ഓഫ്ഫ് ആയി റീ സ്റ്റാര്‍ട്ട് ആവുകയാണ്‍. ഇതു എനിയ്ക്കു മാത്രമേ ഉള്ളൊ എന്നെനിയ്ക്കറിയില്ല. ദയവായി ഇതിനൊരു മറുപടി നല്‍കണം എന്നപേക്ഷ. നന്ദി

      Delete
    2. ഇപ്പോള്‍ ശരിയായില്ലേ..ഇനി പ്രശ്നമുണ്ടാവില്ലെന്നു കരുതുന്നു.

      Delete
    3. സഹോദരാ ഞാന്‍ എത്ര കഷ്ടപ്പെട്ടാ ആ കമന്‍റ് എഴുതിയതു എന്നറിയാമോ

      Delete
  5. മനോഹരമായ ഈ നിമിഷത്തില്‍ ഒത്തുചേര്‍ന്ന എല്ലാവര്ക്കും നന്മകള്‍ നേരുന്നു

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഗോപകുമാര്‍ ഭായ്

      Delete
  6. കൊള്ളാമല്ലോ, ബാക്കി കൂടി വരട്ടെ..
    ഫോട്ടോസും നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. നന്ദി സുമേഷ് ഭായ്

      Delete
  7. നന്നായിട്ടുണ്ട് പ്രീതാ. ആശംസകള്‍

    ReplyDelete