Wednesday, January 8, 2014

ആ പുണ്യ ദീപം പൊലിഞ്ഞിട്ട്‌ നാളെ ഒരുവര്‍ഷം ആകുന്നു

2൦13 ജനുവരി 9 നു എന്റെ ഒരു കൂട്ടുകാരിയുടെ ഫോണ്‍ കോല്‍ വന്നത് ആ ദു:ഖകരമായ വാര്‍ത്തയുമായി  ആയിരുന്നു . അവള്‍ എന്നോട് ആ ജെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞു . നമ്മുടെ പുണ്യവാളന്‍ നമ്മെ വിട്ടു പോയി എന്ന് . ഇതുകേട്ട് ഞാന്‍ അവളോട്‌ പറഞ്ഞു ഇന്ന് ഏപ്രില്‍ ഒന്ന് അല്ലായെന്ന് . അപ്പോള്‍ അവള്‍ പറഞ്ഞു . സത്യമാ എന്ന് . ഞാന്‍ അവളോട്‌ പറഞ്ഞു നീ കോല്‍ കട്ട് ചെയ്യൂ. ഞാന്‍ അവന്റെ ഫോണില്‍ വിളിച്ചു നോക്കട്ടെ എന്ന് .   കേട്ട വാര്‍ത്ത സത്യമായിരിക്കല്ലേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന . ഫോണ്‍ വിളിച്ച് ഞാന്‍ ഹലോ പറഞ്ഞു . അപ്പുറത്ത് നിന്ന് കേട്ടത് ചിരപരിജിതമായ ശബ്ദം ആയിരുന്നില്ല.  എടുത്തത്‌  അവന്റെ ഒരു ബന്ധു ആയിരുന്നു . ഞാന്‍ ചോദിച്ചു പുന്യവാലാണ് എന്താ പറ്റിയത് എന്ന് . അപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു  ഏതു പുണ്യവാളന്‍ . പെട്ടെന്ന് എനിയ്ക്ക് പുണ്യന്റെ  ശരിയ്ക്കുള്ള പേര് ഓര്‍മ്മ വന്നു . ഞാന്‍ ചോദിച്ചു ഷിനോജിനു എന്താ പറ്റിയത് . അപ്പോള്‍ വന്ന മറുപടി കേട്ട് ഞാന്‍ എന്ത് പറയണം എന്നറിയാതെ വിഷമിച്ചു . പുണ്യന്‍ മരിച്ചു പോയി എന്ന് അയ്യാള്‍ എന്നോട് പറഞ്ഞു . പിന്നെ കോല്‍ ഞാന്‍ കട്ട് ചെയ്തു . കണ്ണീര്‍ തോരുന്നില്ലായിരുന്നു . അത്രയ്ക്കൂ ഷോക്ക് ആയിരുന്നു ആ വാര്‍ത്ത 

തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട എന്ന സ്ഥലത്താണ് പുണ്യന്റെ വീട് . വീട്ടില്‍ അച്ഛന്‍ , അമ്മ, ഒരു ചേട്ടന്‍ . പ്രിയപ്പെട്ട അനുജാ എന്റെ മനസ്സില്‍ നിനക്ക് മരണമില്ല . നിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന ബാഷ്പാഞ്ജലി . 



മരണം മുന്നിൽ കണ്ടവനെ പോലെ പുണ്യൻ അവസാനം എഴുതിയ കവിത
ഇനി ഞാൻ മരിക്കില്ല
മരണമില്ല ,
ഇനിയേതു കാലന്‍ ജനിച്ചാലും
ചക്രവാളം കയറി അട്ടഹസിക്കും
കാലാന്തരങ്ങൾ രൌദ്ര നൃത്തമാടും
സിരകളിലെ അവസാന പ്രാണനുമൂറ്റും
അഗ്നി പ്രളയമായി ജ്വലിച്ചു നില്ക്കും
വിഹായസോളം പടർന്നു ഞാൻ കേറും
ഹിമഗിരി ശൃംഗങ്ങളെയും തകർക്കും
ഏഴു കടലിലും നീണ്ടു ശയിക്കും
പ്രളയ പ്രവാഹമായി പാഞ്ഞടുക്കും

ശാസ്ത്രം വളർത്തുന്ന നിർജ്ജരന്മാരുടെ
തലച്ചോറിലൊക്കെ ഞാനോട്ടകൾ തീർക്കും
ആ പ്രജ്ഞകളിൽ ഉന്മാദ ചിത്രം വരയ്ക്കും
പ്രാണനെ ഭ്രാന്തമായ ലഹരിയിൽ ചുഴറ്റും

മരണമില്ല ,
ഇനിയേതു കാലന്‍ ജനിച്ചാലും
മരണം വിളയുന്ന മരുഭൂമികൾ തീർത്ത്
ഇനി ഞാനെന്നുമതിലജയ്യനായി വാഴും.


-:: ഞാന്‍ പുണ്യവാളന്‍ ::-


Thursday, January 2, 2014

എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍

പ്രതീക്ഷ നിറഞ്ഞൊരു പുതുവര്‍ഷം കൂടി വരവായി . ഈ വര്‍ഷം എല്ലാ കൂട്ടുകാര്‍ക്കും നന്മ നിറഞ്ഞതായിരിക്കട്ടെ